---
title: "കഞ്ചാവ് കൈവശം വെച്ച യുവാവിനെ  പിടികൂടി"
english_title: "Youth arrested for possession of cannabis"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292844/Youth arrested for possession of cannabis"
published_at: "2025-05-28T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6837372f9c96a_20250528_214735.jpg"
keywords: []
---

# കഞ്ചാവ് കൈവശം വെച്ച യുവാവിനെ  പിടികൂടി

> **Lead Summary:** പാപ്പിനിശ്ശേരി : ഹോമിയോ ഡിസ്പെൻസറിക്ക് മുൻവശം വെച്ച് കഞ്ചാവ് കൈവശം വെച്ച യുവാവിനെ പിടികൂടി. പയ്യന്നൂർ മണ്ണൻ ഹൗസിൽ ശദാദ് . എം നെയാണ് എക്സൈസ് സംഘം പിടികൂടിയത്. സ്ക്കൂൾ കോളേജ് പരിസരങ്ങൾ കേന്ദ്രികരിച്ച് എക്സൈസ് നടത്തി വരുന്ന പട്രോളിങ്ങിനിടയിൽ ആണ് ശദാദ് പിടിയിൽ ആയത്.കഞ്ചാവ് ആവശ്യർത്ഥം മാട്ടൂൽ, പുതിയങ്ങാടി ,മുട്ടം , പഴയങ്ങാടി പരിസരത്തുനിന്നും നിരവധി യുവാക്കൾക്ക് ലഹരി പദാർത്ഥങ്ങൾ എത്തിച്ചു നൽകുന്ന പ്രധാനി ആണ് ശദാദ്. സ്ക്കൂൾ കോളേജുകൾ കേന്ദ്രികരിച്ച് വരും ദിവസങ്ങളിലും എക്സൈസിൻ്റെ നിരീഷണം ശക്തമാക്കും.പാപ്പിനിശ്ശേരി അസി:ഇൻസ്‌പെക്ടർ സർവജ്ഞൻ എം പി യും പാർട്ടിയുമാണ് ശദാദിനെ പിടികൂടിയത്.പ്രിവൻ്റിവ് ഓഫിസർ ഗ്രേഡ് പങ്കജാഷൻ. സി രജിരാഗ് .പി.പി, സിവിൽ എക്സൈസ് ഓഫിസർ രമിത്ത് ഡ്രൈവർ ജോജൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു

## Article Content

പാപ്പിനിശ്ശേരി : ഹോമിയോ ഡിസ്പെൻസറിക്ക് മുൻവശം വെച്ച് കഞ്ചാവ് കൈവശം വെച്ച യുവാവിനെ പിടികൂടി. പയ്യന്നൂർ മണ്ണൻ ഹൗസിൽ ശദാദ് . എം നെയാണ് എക്സൈസ് സംഘം പിടികൂടിയത്. സ്ക്കൂൾ കോളേജ് പരിസരങ്ങൾ കേന്ദ്രികരിച്ച് എക്സൈസ് നടത്തി വരുന്ന പട്രോളിങ്ങിനിടയിൽ ആണ് ശദാദ് പിടിയിൽ ആയത്.കഞ്ചാവ് ആവശ്യർത്ഥം മാട്ടൂൽ, പുതിയങ്ങാടി ,മുട്ടം , പഴയങ്ങാടി പരിസരത്തുനിന്നും നിരവധി യുവാക്കൾക്ക് ലഹരി പദാർത്ഥങ്ങൾ എത്തിച്ചു നൽകുന്ന പ്രധാനി ആണ് ശദാദ്. സ്ക്കൂൾ കോളേജുകൾ കേന്ദ്രികരിച്ച് വരും ദിവസങ്ങളിലും എക്സൈസിൻ്റെ നിരീഷണം ശക്തമാക്കും.പാപ്പിനിശ്ശേരി അസി:ഇൻസ്‌പെക്ടർ സർവജ്ഞൻ എം പി യും പാർട്ടിയുമാണ് ശദാദിനെ പിടികൂടിയത്.പ്രിവൻ്റിവ് ഓഫിസർ ഗ്രേഡ് പങ്കജാഷൻ. സി രജിരാഗ് .പി.പി, സിവിൽ എക്സൈസ് ഓഫിസർ രമിത്ത് ഡ്രൈവർ ജോജൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292844/Youth arrested for possession of cannabis)